വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടിന് ഒ​രു​ക്ക​ങ്ങ​ളാ​യി
Sunday, July 14, 2024 7:21 AM IST
തൃ​ശൂ​ർ: രാ​മാ​യ​ണ മാ​സാ​ച​ര​ണ​തി​നു തു​ട​ക്കം കു​റി​ച്ചു ന​ട​ത്തു​ന്ന അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ആ​ന​യൂ​ട്ട് എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

16നു ​രാ​വി​ലെ അ​ഞ്ചി​നു ക്ഷേ​ത്രം ത​ന്ത്രി പു​ലി​യ​ന്നൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി​ഹോ​മം ആ​രം​ഭി​ക്കും. ഗ​ണ​പ​തി​ഹോ​മ കൂ​ട്ടി​ന് 12008 നാ​ളി​കേ​രം, 2000 കി​ലോ ശ​ർ​ക്ക​ര, 2000 കി​ലോ അ​വി​ൽ, 500 കി​ലോ മ​ല​ർ, 60 കി​ലോ എ​ള്ള്, 50 കി​ലോ തേ​ൻ, ഗ​ണ​പ​തി​നാ​ര​ങ്ങ, ക​രി​ന്പ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കും. തു​ട​ർ​ന്ന് 6.45 നു ​ദീ​പാ​രാ​ധ​ന ന​ട​ക്കും.

9.30 മ​ണി​യോ​ടെ ആ​ന​യൂ​ട്ട് ആ​രം​ഭി​ക്കും. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ചെ​റു​മു​ക്ക് ശ്രീ​രാ​ജ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ആ​ദ്യ ഉ​രു​ള ന​ൽ​കി ആ​ന​യൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​വ​ർ​ഷം എ​ഴു​പ​തോ​ളം ആ​ന​ക​ൾ ഊ​ട്ടി​ൽ പ​ങ്കെ​ടു​ക്കും.

ആ​ന​യൂ​ട്ട് ഒ​രു കോ​ടി രൂ​പ​യ്ക്ക് ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ പ​തി​നാ​യി​രം പേ​ർ​ക്ക് അ​ന്ന​ദാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട് നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക്, കൂ​ടാ​തെ കൂ​ത്ത​ന്പ​ല​ത്തി​ൽ വി​ശേ​ഷാ​ൽ ഭ​ഗ​വ​തി​സേ​വ​യും ഉ​ണ്ടാ​യി​രി​ക്കും. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.