‘വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം’
Monday, July 15, 2024 1:47 AM IST
ചാ​ല​ക്കു​ടി: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സ​ർ​ക്കാ​ർ അ​നു​കൂ​ല​സം​ഘ​ട​ന​ക​ൾ​ക്കു​വ​രെ സ​മ​ര​വു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങേ​ണ്ട ഗ​തി​കേ​ടു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്‌​ദു​ൾ മ​ജീ​ദ് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ന​ൽ​കാ​നു​ള്ള ഡി​എ കു​ടി​ശി​ക​യും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​തെ ജീ​വ​ന​ക്കാ​രെ ശ​ത്രു​ക്ക​ളെ​പോ​ലെ കാ​ണു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ​ജി​ല്ല​ക​മ്മി​റ്റി ന​ട​ത്തി​യ നെ​ക്സ്റ്റ് ജെ​ൻ ടീ​ച്ച​ർ നേ​തൃ​ത്വ പ​രി​ശീ​ല​ന സ​ഹ​വാ​സ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ എം.​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം .​ജെ. ഷാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ന്‍റോ പി.​ത​ട്ടി​ൽ, സി.​ജെ. ദാ​മു, ടി.​എ​സ്. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​സ​ന്ധ്യ കെ.​എ​സ്. സു​ഹൈ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് വി.​കെ. അ​ജി​ത്കു​മാ​ർ, മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​ർ എ​ഡി​സ​ൺ ഫ്രാ​ൻ​സ്, ഐ​ടി വി​ദ​ഗ്ധ​ൻ വി​നോ​ദ് പീ​ച്ച​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.