പ​ഴു​വി​ലി​ൽ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ജേ​്യഷ്ഠൻ അ​റ​സ്റ്റി​ൽ
Monday, July 15, 2024 1:47 AM IST
പ​ഴു​വി​ൽ: സ്വ​ത്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നു​ജ​നെ കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ജേ​്യഷ്ഠ​ൻ അ​റ​സ്റ്റി​ൽ.

ചാ​ഴൂ​ർ എ​സ്എ​ൻ റോ​ഡി​ൽ കാ​ര​യി​ൽ സു​ധീ​റിന് (55) ആ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ സു​ധീ​റി​നെ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ജ്യേഷ്ഠ​ൻ കാ​ര​യി​ൽ സു​നി​ലിനെ (57) ​അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റിൽനി​ന്ന് എ​ത്തി​യ സു​നി​ൽ സ്വ​ത്തുത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ന്തി​ക്കാ​ട് എ​സ്എ​ച്ച്ഒ കൊ​ച്ചു​മോ​ൻ ജേ​ക്ക​ബ്, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, ഷാ​ബു, ച​ഞ്ച​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.