പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, July 14, 2024 6:51 AM IST
കൊ​ട​ക​ര: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ത​ബോ​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ല​ഹ​രി​ക്കെ​തി​രെ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

കൊ​ട​ക​ര സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ജോ ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന്തോ​ണി​ക്കു​ട്ടി ചെ​ത​ല​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി​ന്‍ വാ​ഴ​പ്പി​ള്ളി, മ​ദ്യ​വി​രു​ദ്ധ സ​മി​തി സെ​ക്ര​ട്ട​റി വി​നോ​യ് മം​ഗ​ല​ന്‍, ഷേ​ര്‍​ളി ഷി​ജു, ലി​ല്ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ന്പ​തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. യു​പി വി​ഭാ​ഗ​ത്തി​ല്‍ ആ​ല്‍​ബ സോ​ണി​യും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ഞ്ച​ലി​ന്‍ മ​രി​യ ജി​ന്നി​യും ഒ​ന്നാം​സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.