പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: ശ​യ​ന​പ്ര​ദ​ക്ഷി​ണ സ​മ​ര​വു​മാ​യി സി​പി​ഐ
Sunday, July 14, 2024 6:51 AM IST
മേ​ലൂ​ർ: പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​യ​ന​പ്ര​ദ​ക്ഷി​ണ സ​മ​ര​വു​മാ​യി സി​പി​ഐ പാ​ല​പ്പി​ള്ളി ബ്രാ​ഞ്ച് ക​മ്മി​റ്റി.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച റോ​ഡ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്നി​ട്ടും എം​പി​യും എം​എ​ൽ​എ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​ഷ​യ​ത്തോ​ടെ തി​ക​ഞ്ഞ അ​നാ​സ്ഥ പു​ല​ർ​ത്തു​ന്ന​താ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ വാ​സ​ന്തി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മേ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ധു തൂ​പ്ര​ത്ത്, എ​ഐ​വൈ​എ​ഫ് ചാ​ല​ക്കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. സ​ജി​ത്ത്, കെ.​എ​സ്. സു​നേ​ജ്‌, ഗീ​ത ശ​ശി, സ​ന്ധ്യ ബാ​ബു, അ​വ​റാ​ച്ച​ൻ മേ​ച്ചേ​രി, പി.​വി. സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ പാ​ല​പ്പി​ള​ളി ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ​യ​ന​പ്ര​ദ​ക്ഷി​ണ സ​മ​രം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.