ക​ട​ങ്ങോ​ട് ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ലെ സു​വ​ർ​ണ​ജൂ​ബി​ലി​ തിരുനാൾ ഇന്ന്
Sunday, July 14, 2024 7:07 AM IST
ക​ട​ങ്ങോ​ട്: ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ​ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ണീശോ​യു​ടെ അ​ന്പ​താം ഉൗ​ട്ട് തി​രു​നാ​ളി​ന്‍റെ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ ഇന്ന ലെ വൈ​കീ​ട്ട് ആറിന് ​ആ​ഘോ​ഷ​ മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന​ എന്നിവയോടെ നടന്നു.

ഫാ. ഫെ​ബി​ൻ കൂ​ത്തൂ​ർ മുഖ്യ കാർമികത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ​ഫാ. സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, സി​സ്റ്റേ​ഴ്സ്‌​സ്, കൈ​ക്കാ​ര​ന്മാ​രായ പി. വി. ജോ​ണ്‍​സ​ണ്‍, വി. വി. ജോ​ണ്‍​സ​ണ്‍, സി.ജെ. ബി​ജു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.കെ. ബി​ന്‍, മ​റ്റു ക​ണ്‍​വീ​ന​ർ​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇന്നു രാ​വി​ലെ 10.30 നുള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എന്നിവയ്ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യ​കാ​ർ​മിക​ത്വം വഹിക്കും. ഫാ. ബി​ൽ​ജു വാ​ഴ​പ്പി​ള്ളി സ​ന്ദേ​ശം നൽകും. ​ഫാ. ​ബി​ജു ഇ​ട​യാ​ളികു​ടി​യി​ൽ സ​ഹ​കാ​ർ​മി​കനായിരിക്കും. തു​ട​ർ​ന്ന് ഉൗ​ട്ട് നേ​ർ​ച്ച, വൈ​കീ​ട്ട് അഞ്ചിന് ​സ​മ​ർ​പ്പി​ത സം​ഗ​മം. ആറിന് ​ജൂ​ബി​ലി പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെയ്യും.