പാ​ല​യൂ​ർ ത​ർ​പ്പ​ണ തി​രു​നാ​ളി​നു സ​മാ​പ​നം
Monday, July 15, 2024 1:47 AM IST
പാ​ല​യൂ​ർ: മാ​ർ​ തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ ത​ർ​പ്പ​ണ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ച്ചു. മാ​ർ​ തോ​മാ​ശ്ലീ​ഹാ ത​ളി​യ​ക്കു​ള​ത്തി​ൽ ത​ർ​പ്പ​ണാ​ദ്ഭുതം​ചെ​യ്ത് ക്രി​സ്തു​മ​ത വി​ശ്വാ​സ​ത്തി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം​കു​റി​ച്ച​തി​ന്‍റെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് തി​രു​നാ​ൾ.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യകാ​ർ​മി​കനായിരുന്നു. മേ​രി​മാ​താ മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ.ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ല​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. തീ​ർ​ഥ​കേ​ന്ദ്രം സ​ഹ​വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ സ​ഹ​കാ​ർ​മി​ക​നാ​യി.

ഉ​ച്ച ക​ഴി​ഞ്ഞ് ത​ളി​യ​ക്കു​ള​ക്ക​ര​യി​ൽ ന​ട​ന്ന സ​മൂ​ഹ മാ​മോ​ദീ​സ​യ്ക്ക് സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​വി​ധ രൂ​പ​ത​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി പ​ത്തു കു​ഞ്ഞു​ങ്ങ​ൾ​ മാ​മോ​ദീ​സ സ്വീ​ക​രി​ച്ചു. ഫാ. ​ജി​നോ ഏ​റ​ത്ത്, ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. വൈ​കീ​ട്ടുന​ട​ന്ന സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ൺ പോ​ൾ ചെ​മ്മ​ണ്ണൂ​ർ, ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

ജൂ​ത​ൻ​കു​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾപ്ര​ദ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, ജൂ​ത​ൻ ബ​സാ​ർ യൂ​ത്തും മാ​ൽ​ബ്രോ​സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ, ന്യൂ ​സം​ഗീ​ത് തി​രൂ​ർ, കാ​ൽ​വ​രി ജോ​സ് കിം​ഗ്സ് എ​ന്നി​വ​ർ ചേ​ര്‌​ന്ന് അ​വ​ത​രി​പ്പി​ച്ച ബാ​ൻ​ഡ് - ശി​ങ്കാ​രി ഫ്യൂ​ഷ​ൻ എ​ന്നി​വ ന​ട​ന്നു.

ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, ജോ​സ് വ​ടു​ക്കൂ​ട്ട്, തോ​മ​സ് വാ​ക​യി​ൽ, സി.​ഡി. ജോ​സ്, സ​ജി ജോ​ൺ, ജി​ഷ സു​രേ​ഷ്, റെ​ജി ജെ​യിം​സ്, പ്രി​ൻ​സി തോ​മ​സ്, സൈ​ജോ സൈ​മ​ൺ, സി.​എ​ൽ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.