പു​തു​ക്കാ​ട് - മു​പ്ലി​യം - കോ​ടാ​ലി റോ​ഡ്: സ്ഥ​ല​ം സ​ന്ദ​ർ​ശ​ിച്ചു, അ​വ​ലോ​ക​ന​യോ​ഗ​വും ന​ട​ത്തി
Sunday, July 14, 2024 7:07 AM IST
പു​തു​ക്കാ​ട്: കി​ഫ്‌​ബി ഫ​ണ്ടി​ൽ​നി​ന്നും 59.2 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന പു​തു​ക്കാ​ട് മു​പ്ലി​യം ഇ​ഞ്ച​ക്കു​ണ്ട് കോ​ടാ​ലി റോ​ഡി​ലെ നി​ർ​മാണ ത​ട​സ​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​സ​ന്ദ​ർ​ശ​ന​വും അ​വ​ലോ​ക​ന​യോ​ഗ​വും ന​ട​ത്തി.

​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. പ്രി​ൻ​സ്, കൊ​ട​ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​എം. ബാ​ബു​രാ​ജ്, അ​ജി​ത സു​ധാ​ക​ര​ൻ, അ​ശ്വ​തി വി​ബി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ അ​ഡ്വ.​ അ​ൽ​ജോ പു​ളി​ക്കൻ, ടി.​കെ.​ അ​സൈ​ൻ, സ​തി സു​ധീ​ർ, കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ബു കൃ​ഷ്ണ​രാ​ജ്, സൈ​ന​ബ, ല​യ,­ ഒ. ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​തു​ക്കി​യ കി​ഫ്ബി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി പു​തു​ക്കാ​ട്, വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കി നി​ർ​മാണ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.