വി​ദ്യാ​ർ​ഥി​ക​ൾ ന​ല്ല നാ​ളെ​യു​ടെ ശി​ല്പി​ക​ൾ: ഡോ. ​ന​വ​നീ​ത് ശ​ര്‍​മ
Monday, July 15, 2024 1:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ല്ല സ്വപ്നങ്ങ​ളു​മാ​യി സ​മൂ​ഹ​ത്തി​ല്‍ ന​ല്ല നാ​ളെ​യു​ടെ ശി​ല്പി​ക​ളാ​കേ​ണ്ട​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്നു തൃ​ശൂ​ര്‍ ജി​ല്ലാ റൂ​റ​ല്‍ എ​സ്പി ഡോ. ​ന​വ​നീ​ത് ശ​ര്‍​മ ഐ​പി​എ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദി​ശ 2024 ലെ ​വി​ദ്യാ​ഭ്യാ​സ സെ​മ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രി​യാ​യ ദി​ശാ​ബേ​ധ​വും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും കാ​ഴ്ച​പ്പാ​ടു​ക​ളും അ​വ​ര്‍​ക്കു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബ്ലെ​സി സി​എ​ച്ച്എ​ഫ് സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജി​യോ ചെ​ര​ടാ​യി സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ന​യ​ന്‍ ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ശ​സ്ത​പ്ര​ഭാ​ഷ​ക​ന്‍ അ​ഡ്വ.​കെ.​ആ​ര്‍. സു​മേ​ഷ് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ ന​യി​ച്ചു. 87 ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും 58 പ്ല​സ്ടു സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.