ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രാ​ക​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍
Monday, July 15, 2024 1:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് ജീ​വി​ത​ത്തി​ല്‍ വി​ജ​യ​ങ്ങ​ള്‍ നേ​ടു​വാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സാ​ധി​ക്ക​ണ​മെ​ന്നു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ദീ​പി​ക ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ദി​ശ 2024 ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മൂ​ല്യ​ങ്ങ​ളി​ല്‍ അ​ടി​യു​റ​ച്ചു​നി​ന്ന് സ​മൂ​ഹ​ത്തി​ല്‍ ന​ന്മ​യു​ടെ പ്ര​കാ​ശ​ദീ​പ​ങ്ങ​ളാ​വ​ണം വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു കു​ട്ടി​ക​ള്‍​ക്കു മൂ​ല്യ​ങ്ങ​ള്‍ പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ല്‍ ദീ​പി​ക​യു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ മി​ക​വു​റ്റ​താ​ണെ​ന്നും ബി​ഷ​പ് കൂ​ട്ടി​ചേ​ര്‍​ത്തു.

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഫ്ല​വ​റ​റ്റ് സി​എ​ച്ച്എ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ര്‍ കെ.​ഒ. ഇ​ട്ടൂ​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ. വീ​ണ സാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ല്യേ​ക്ക​ര സി​എം​ഐ, ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബ്ലെ​സി സി​എ​ച്ച്എ​ഫ് എ​ന്നി​വ​ര്‍​ക്ക് ക​ലാ​ല​യ​പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

കാ​റ​ളം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഭ​ര​ത​ന്‍ കാ​ട്ടി​ക്കു​ളം, ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ന​വീ​ന സി​എം​സി, മ​തി​ല​കം ഒ​എ​ല്‍​എ​ഫ് സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മേ​രി സി​ബി​ല്‍ പെ​രേ​ര, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക് എ​ന്നി​വ​ര്‍​ക്കു വി​ദ്യാ​ല​യ​ര​ത്‌​ന പു​ര​സ്‌​കാ​രം ന​ല്‍​കി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ ക​ല്ലേ​റ്റും​ക​ര ബി​വി​എം സ്‌​കൂ​ളി​ലെ നേ​പ്പാ​ളി വി​ദ്യാ​ര്‍​ഥി വി​നീ​ത വി​ശ്വ​ക​ര്‍​മ, പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ഓ​ണ്‍ ലൈ​ന്‍ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി നി​ര​ഞ്ജ​ന ര​മേ​ശ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.