കെ​എ​സ്ആ​ർ​ടി​സി നാ​ല​ന്പ​ല​യാ​ത്ര ബു​ക്കിം​ഗി​നു വ​ൻ​തി​ര​ക്ക്
Sunday, July 14, 2024 7:21 AM IST
തൃ​ശൂ​ർ: ക​ർ​ക്ക​ട​ക​മാ​സ​ത്തി​ലെ നാ​ല​ന്പ​ല​ദ​ർ​ശ​ന​ത്തി​നു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ യാ​ത്ര​ക​ളു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​നു വ​ൻ​തി​ര​ക്ക്. തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ യാ​ത്ര​ക​ളു​ടെ ആ​ദ്യ ആ​ഴ്ച​യി​ലെ ബു​ക്കിം​ഗ് ഏ​റെ​ക്കു​റെ തീ​ർ​ന്നു. ഏ​താ​നും സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ആ​ദ്യ ആ​ഴ്ച​യി​ൽ ബാ​ക്കി​യു​ള്ള​ത്.

ക​ർ​ക്ക​ട​കം ഒ​ന്നാ​യ ജൂ​ലൈ 16 മു​ത​ലാ​ണ് യാ​ത്ര. കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നാ​ല​ന്പ​ല​ദ​ർ​ശ​ന​യാ​ത്ര​യു​ടെ ബ​സ് തൃ​ശൂ​ർ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​ല​ർ​ച്ചെ 4.45നു ​പു​റ​പ്പെ​ടും. തൃ​പ്ര​യാ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം, ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യ​ക്ഷേ​ത്രം, മൂ​ഴി​ക്കു​ളം ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്രം, പാ​യ​മ്മ​ൽ ശ​ത്രു​ഘ്ന​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തി അ​ന്ന​ദാ​നം ക​ഴി​ച്ച് ഉ​ച്ച​യ്ക്കു 2.30നു ​തൃ​ശൂ​രി​ൽ മ​ട​ങ്ങി​യെ​ത്തും​വി​ധ​മാ​ണ് യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ത്തി​നു മാ​റ്റ​മു​ണ്ടാ​കും.

തൃ​ശൂ​രി​ൽ​നി​ന്നു​ള്ള സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​ന് 9656018514 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. 310 രൂ​പ​യാ​ണ് തൃ​ശൂ​രി​ൽ​നി​ന്ന് ഒ​രാ​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക്. ഗു​രു​വാ​യൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു രാ​വി​ലെ അ​ഞ്ചി​നു പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 4.30നാ​ണ് തി​രി​ച്ചെ​ത്തു​ക. 99952 68326 എ​ന്ന ന​ന്പ​റി​ലാ​ണ് ഗു​രു​വാ​യൂ​ർ ബ​സി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ വി​ളി​ക്കേ​ണ്ട​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ