പാലയൂര്‌ ദര്‌ശനത്തിരുനാ​ൾ: കൂ​ടുതു​റ​ക്ക​ൽ ഭ​ക്തി​നി​ർ​ഭ​രം; തി​രു​സ്വ​രൂപ​ങ്ങ​ൾ വ​ണ​ങ്ങാ​ൻ ആ​യി​ര​ങ്ങ​ൾ
Sunday, July 14, 2024 7:21 AM IST
പാ​ല​യൂ​ർ: മാ​ർതോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ ത​ർ​പ്പ​ണ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ​ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യി​ൽ തി​രുസ്വ​രൂ​പം വ​ണ​ങ്ങാൻ വി​ശ്വാ​സി​ക​ൾ ഓ​ടി​യെ​ത്തി. വൈ​കീ​ട്ട് അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​ക്കു വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ല്ലു​രാ​ൻ മു​ഖ്യകാ​ർ​മി​ക​നാ​യി​രു​ന്നു.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ​വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്നുന​ട​ന്ന കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂഷ​ക്കുശേ​ഷം പൊ​തുവ​ണ​ക്ക​ത്തി​നാ​യി രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവ​ച്ചു. ട്ര​സ്റ്റി​മാ​രാ​യ ടി.​ജെ. സ​ന്തോ​ഷ്, കെ.ജെ. പോ​ൾ, സി.എം. ബാ​ബു, ജോ​ഫി ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ഡി. ലോ​റൻ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു മു​ട്ട​ത്ത്, ബി​നു താ​ണി​ക്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ ബോ​ബ് ഇ​ല​വ​ത്തി​ങ്ക​ൽ, സി.​സി.​ ചാ​ർ​ളി, ബേ​ബി ഫ്രാ​ൻ​സി​സ്എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്നു രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, 10 ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യക​ർ​മി​ക​നും റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ല​ക്കൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കും. ​ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടി​ന് ത​ളി​യ​ക്കുളക്ക​ര​യി​ൽ ന​ട​ന്ന സ​മൂ​ഹ​മാ​മ്മോ​ദീ​സക്ക് ​അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​ക​ർ​മി​ക​നാ​കും.

4.30 ന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എന്നിവക്ക് ഫാ​. ജോ​ൺപോ​ൾ കാ​ർമിക​നാ​കും. ​ന്യൂ സം​ഗീ​ത് തി​രൂ​രും - കാ​ൽ​വ​രി ജോ​സ് കിം​ഗ്സും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു ബാ​ൻ​ഡ് - ശി​ങ്കാ​രി ഫ്യൂ​ഷ​നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ തി​രു​നാ​ൾ ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി ന​ൽ​കും.