പൂ​ച്ചി​ന്നി​പ്പാ​ടം - ഊ​ര​കം റോ​ഡ്: ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചു
Monday, July 15, 2024 1:47 AM IST
ചേ​ർ​പ്പ്: കൂ​ർ​ക്ക​ഞ്ചേ​രി- കൊടു ങ്ങല്ലൂർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ച്ചി​ന്നി​പ്പാ​ടം മു​ത​ൽ ഊ​ര​കം​വ​രെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചു.

നി​ർമാ​ണ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ഗ​താ​ഗ​ത പ​രി​ഷ്കാ​ര​വും എ​ർ​പ്പെ​ടു​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഊ​ര​കം സെ​ന്‍ററി​ൽ നി​ന്നും ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞു ചേ​ർ​പ്പി​ലെ​ത്തി പെ​രു​മ്പി​ള്ളി​ശേ​രി വ​ഴി പോ​ക​ണം.

തൃ​ശൂ​രി​ൽ നി​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള റോ​ഡു മാ​ർ​ഗം പോ​കേ​ണ്ട​താ​ണ്.

ഒ​ല്ലൂ​ർ ആ​ന​ക്ക​ല്ല് ഭാ​ഗ​ത്തു നി​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​രു​വു​ള്ള​ക്കാ​വ് കി​ഴ​ക്കേ​ന​ട വ​ഴി കൊ​ടു​ങ്ങ​ല്ലൂ​ർ -​ തൃ​ശൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റ​ണം. ആ​ദ്യ​ഘ​ട്ട​മാ​യി റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്.