നാ​ല​മ്പ​ല​ദ​ര്‍​ശ​ന​ത്തി​നു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്ന് ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി സ​ര്‍​വീ​സു​ക​ള്‍
Tuesday, July 16, 2024 1:23 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രാ​മാ​യ​ണ​മാ​സ​ത്തി​ല്‍ നാ​ല​മ്പ​ല​ദ​ര്‍​ശ​ന സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്നു ര​ണ്ടു ബ​സു​ക​ള്‍ നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന സ​ര്‍​വീ​സ് ന​ട​ത്തും. കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം കി​ഴ​ക്കേ​ന​ട​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു ബ​സ് സ​ര്‍​വീ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

ഇ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് 16 വ​രെ 30 ദി​വ​സ​വും രാ​വി​ലെ നാ​ലി​നാ​ണു സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

രാ​വി​ലെ നാ​ലി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​പ്പോ​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ര്‍​വീ​സ് തൃ​പ്ര​യാ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, മൂ​ഴി​ക്കു​ളം, പാ​യ​മ്മ​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യ​ശേ​ഷം ഉ​ച്ച​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും.ഒ​രാ​ള്‍​ക്ക് 310 രൂ​പ​യാ​ണ്.

ഒ​രു ബ​സി​ല്‍ 51 പേ​ര്‍ വീ​തം ര​ണ്ടു ബ​സി​ലാ​യി 102 പേ​ര്‍​ക്ക് ഒ​രു​ദി​വ​സം നാ​ല​മ്പ​ല ദ​ര്‍​ശ​നം ന​ട​ത്താ​നാ​കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ബു​ക്കിം​ഗി​നും രാ​വി​ലെ ഒ​ന്പ​തി​നും നാ​ലി​നും ഇ​ട​യി​ല്‍ 89211 63326, 0480 2823990 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.