പഴയന്നൂരിൽ വാഹനാപകടം
Tuesday, July 16, 2024 1:23 AM IST
പ​ഴ​യ​ന്നൂ​ർ: പ​റ​ക്കു​ളം ബ​സ് സ്റ്റോ​പ്പി​ന് മു​മ്പി​ൽ വാ​ഹ​നാ​പ​ക​ടം. അ​തി​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യായി​രു​ന്നു. തോ​ല​ന്നൂ​രി​ലെ ആ​ഷി​ഫ് എ​ന്ന യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​രു ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ വി​പി​ൻ എ​ന്ന യു​വാ​വ് ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് ക​യ​റി​നി​ന്ന വേ​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ് യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്ത കാ​ർ 50 മീ​റ്റ​റി​ൽ അ​ധി​കം ദൂ​ര​ത്തേ​ക്ക് ബൈ​ക്കി​നെ ഇ​ടി​ച്ചു​തെ​റിപ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​വ​ശ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്.