എടവിലങ്ങിൽ പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, July 16, 2024 1:23 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന അ​ഞ്ചു​വീ​ടു​ക​ളി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്കി​ൽ എ​ട​വി​ല​ങ്ങ് യൂ​ണി​റ്റി​ൽ പ​ണി​തീ​ർ​ത്ത വീ​ടി​ന്‍റെ താ​ക്കോ​ൽ മൂ​ഴി​ക്കു​ള​ത്ത് ഷീ​ല സു​കു​മാ​ര​നു കൈ​മാ​റി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദ​ശ​ര​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജോ​സ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ജി​ത​ൻ മു​ഖ്യാ​തി​ഥി​യാ​യി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ർ​മ​പാ​ല​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ണ​ചു​മ​ത​ല വ​ഹി​ച്ച കെ. ​സി​ദ്ധാ​ർ​ഥ​നെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ജി​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സു​ബി പ്ര​മോ​ദ്, ജോ​സ്മി​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി മെ​മ്പ​മാ​രാ​യ വി.​കെ. ഹാ​രി​ഫാ​ബി, വി.​വി. പ​ര​മേ​ശ്വ​ര​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ജോ​സ് കോ​ട്ട​പ്പ​റ​മ്പി​ൽ, ടി.​കെ. സു​രേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, എ​ൻ.​എ.​എം. അ​ഷ​റ​ഫ്, സി.​എ​സ്. ശ്രീ​കു​മാ​ർ, ഇ.​എ​ഫ്. ബെ​ന്നി, എ​ൻ.​എ. ഇ​സ്മാ​ലി, ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ള്ള കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​മോ​ഹ​ന​ൻ സ്വാ​ഗ​ത​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​സി. വ​ത്സ​ല ന​ന്ദി​യും പ​റ​ഞ്ഞു.