ജി​ല്ലാ​ത​ല ന​ടീ​ൽ ഉ​ത്സ​വം ന​ട​ന്നു
Sunday, July 14, 2024 7:07 AM IST
പ​ഴ​യ​ന്നൂ​ർ: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യോ​ജി​ത കൃ​ഷി കാ​മ്പ​യി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ​ത​ല ന​ടീ​ൽ ഉ​ത്സ​വം ചേ​ല​ക്ക​ര കോ​ള​ത്തൂ​രി​ൽ കെ. ​രാ​ധാ​കൃ​ഷ് ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​യോ​ജി​ത കൃ​ഷി ജി​ല്ലാ​സ​മി​തി ചെ​യ​ർ​മാ​നും മ​ണ​ലൂ​ർ എം​എ​ൽ​എ​യു​മാ​യ മു​ര​ളി പെ​രു​നെ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ​ത്തി​നു വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി വി​ത​ര​ണം ചെ​യ്യാ​ൻ ഏ​റ്റെ​ടു​ത്ത കാ​മ്പ​യി​ൻ ജി​ല്ല യി​ലെ മു​ഴു​വ​ൻ ഏ​രി​യ, ലോ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രം​ഭി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി പ്പി​ക്കാ​നും വി​പ​ണ​നം ചെ​യ്യാ​നു​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ച​ന്ത​ക​ൾ ആ​രം​ഭി​ക്കും.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​വി. ന​ഫീ​സ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​എം. അ​ഷ​റ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യ​ടീ​ച്ച​ർ, ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. പ​ത്മ​ജ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ന​ന്ദ​കു​മാ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​യോ​ജി​ത കൃ​ഷി ജി​ല്ലാ സാ​ങ്കേ​തി​ക​സ​മി​തി ക​ൺ​വീ​ന​ർ പി.​എ. അ​നൂ​പ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.