കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭം 19 മു​ത​ൽ
Tuesday, July 16, 2024 1:23 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ ജ​ന​കീ​യ​പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്.

66 ദി​വ​സ​മാ​യി​ട്ടും കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ത്ത മേ​യ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ 19നു ​വൈ​കീ​ട്ട് 3.30നു ​കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ൻ​പി​ൽ ജ​ന​കീ​യ​പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. 22, 23, 24 തീ​യ​തി​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലേ​ക്കു പ്ര​തി​ഷേ​ധ​മാ​ർ​ച്ച്. 29, 30, 31 തീ​യ​തി​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 55 ഡി​വി​ഷ​നു​ക​ളി​ലും വാ​ഹ​ന​പ്ര​ചാ​ര​ണ​ജാ​ഥ​യും സം​ഘ​ടി​പ്പി​ക്കും.

മേ​യ​ർ- ബി​ജെ​പി ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ഇ​ട​തു​മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ശി​ക്ഷി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും അ​ഴി​മ​തി​ക്കു​വേ​ണ്ടി മാ​ത്രം ഭ​ര​ണ​ത്തി​ൽ തു​ട​രു​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മ​തി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

ജോ​സ് വ​ള്ളൂ​ർ, എം.​പി. വി​ൻ​സെ​ന്‍റ്, പി.​എ. മാ​ധ​വ​ൻ, അ​നി​ൽ അ​ക്ക​ര, എം.​പി. ജാ​ക്സ​ൺ, ജോ​സ​ഫ് ചാ​ലി​ശേ​രി, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, രാ​ജ​ൻ പ​ല്ല​ൻ, സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.