വാ​മൊ​ഴി ഹാ​സ്യം... വ​ര​മൊ​ഴി ഹാ​സ്യം
Sunday, July 14, 2024 7:07 AM IST
തൃ​ശൂ​ർ: ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ വാ​മൊ​ഴി ഹാ​സ്യം ​വ​ര​മൊ ​ഴി ഹാ​സ്യം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഴു​ത്തി​ലും അ​ര​ങ്ങി​ലും ​പ​രി​പാ​ടി ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തി​ലും അ​ര​ങ്ങി​ലും ഹാ​സ്യ​ത്തെ ജീ​വി​ത​ഗ​ന്ധി​യാ​യി അ​വ​ത​രി​പ്പി​ച്ചു എ​ന്ന​താ​ണ് ന​മ്മു​ടെ എ​ഴു​ത്തു​കാ​ർ​ക്കും ക​ലാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള പ്ര​ത്യേ​ക​ത​യും പ്ര​സ​ക്തി​യു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും ഭാ​ഷ​യും മാ​ല​യി​ൽ കോ​ർ​ത്ത ര​ത്ന​ങ്ങ​ളാ​യി രൂ​പ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ്  കു​ഞ്ച​ൻ​ന​ന്പ്യാ​ർ​ക്കും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​നും പി. ​ഭാ​സ്ക​ര​നും ഇ​ന്നും മ​ര​ണ​മി​ല്ലാ​താ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഴു​ത്തു​കാ​ര​നും തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ന​ട​ൻ സു​നി​ൽ സു​ഖ​ദ, വി.​കെ.​കെ. ര​മേ​ഷ്, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. എ​ഴു​ത്തു​കാ​രാ​യ എം.​ഡി. ര​ത്ന​മ്മ, കെ. ​ര​ഘു​നാ​ഥ​ൻ, എം.​ഡി. രാ​ജേ​ന്ദ്ര​ൻ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, രാ​ജ​ല​ക്ഷ്മി മാ​ന​ഴി, പി​യാ​ർ​കെ ചേ​നം, പി. ​വി​നോ​ദ്, ന​ഫീ​സ​ത്ത് ബീ​വി, രാ​ജ്കു​മാ​രി വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.