എ​ട​ത്തി​രു​ത്തി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫി​നു വി​ജ​യം
Sunday, July 14, 2024 6:51 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു ന​ട​ന്ന ഇ​ല​ക്ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാ​വ​രും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലൊ​ഴി​കെ മ​റ്റ് ആ​റു സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നാ​ലു സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ആ​റു​പേ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ എ​ൻ.​എ​ൻ. അ​നി​ല​ൻ, ഡേ​വി​സ് ത​ട്ടി​ൽ, വി.​എ​സ്. ശ​ശി, ഷ​ക്കീ​ർ കൈ​ത​പ്പു​ള്ളി, ഡോ. ​സ​ജു കു​മ്പ​ള​പ്പ​റ​മ്പി​ൽ, സു​ബീ​ഷ് ത​ണ്ടാ​ശേ​രി എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വി​ജ​യി​ച്ച​ത്.
ഉ​ഷ ബാ​ബു, ജാ​ൻ​സി ജേ​ക്ക​ബ് (വ​നി​താ വി​ഭാ​ഗം), പി.​കെ. ഷാ​ജു (എ​സ്‌​സി - എ​സ്ടി), അ​ഞ്ച​ൽ​ദാ​സ്, ധ​ന്യ സ​ന്തോ​ഷ് (40 വ​യ​സി​ൽ താ​ഴെ സം​വ​ര​ണം), സ​ലീ​ഷ് ത​ണ്ടാ​ശ്ശേ​രി (നി​ക്ഷേ​പ സം​വ​ര​ണം) എ​ന്നീ ആ​റു​പേ​രാ​ണു നേ​ര​ത്തെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ട​ത്തി​രു​ത്തി ആ​ർ​സി​യു​പി സ്കൂ​ളി​ൽ​വ​ച്ച് ന​ട​ന്ന ഇ​ല​ക്ഷ​നി​ൽ 1646 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.