റോ​ഡി​ലെ കു​ഴി അ​ട​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​യും സു​ഹൃ​ത്തു​ക്ക​ളും
Tuesday, July 16, 2024 1:23 AM IST
തൃ​ശൂ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി ത​ക​ർ​ന്നി​ട്ട് ഒ​ന്ന​ര​വ​ർ​ഷം. പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ല. ഒ​ടു​വി​ൽ ക​ല്ലും മ​ണ്ണു​മി​ട്ട് കു​ഴി​യ​ട​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ബീ​ന വെ​ളി​യ​ന്നൂ​രും സു​ഹൃ​ത്തു​ക്ക​ളും.

സ​ണ്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഒ​രു​വ​ശ​മാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​വും ഒ​രു സ്കൂ​ട്ട​ർ യാ​ത്രി​ക റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബീ​ന​യും സു​ഹൃ​ത്തു​ക്ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ല്ലും മ​ണ്ണു​മെ​ത്തി​ച്ച് കു​ഴി അ​ട​ച്ച​ത്.

നേ​ര​ത്തെ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഏ​റെ ദു​ഷ്ക​ര​മാ​യ വ​ഴി ഇ​തോ​ടെ ഗ​താ​ഗ​ത​ത്തി​നു സു​ഗ​മ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി ബീ​ന വെ​ളി​യ​ന്നൂ​ർ അ​റി​യി​ച്ചു.