വെ​ള്ള​റ​ക്കാ​ട് -തി​പ്പ​ല​ശേ​രി റോ​ഡ് ത​ക​ർ​ന്നു
Monday, July 15, 2024 1:47 AM IST
എരു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​റ​ക്കാ​ട് -തി​പ്പ​ല​ശേ​രി റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​നേ​യും എ​രു​മ​പ്പെ​ട്ടി- അ​ക്കി​ക്കാ​വ് റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണ് വെ​ള്ള​റ​ക്കാ​ട് - തി​പ്പ​ല​ശേ​രി റോ​ഡ്.

വെ​ള്ളം നി​റ​ഞ്ഞുകി​ട​ക്കു​ന്ന വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് വീ​ഴു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും നി​ത്യസം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. പ്ര​ദേ​ശ​ത്ത് ഓ​ട്ടോ വാ​ട​ക​യ്ക്കു വി​ളി​ച്ചാ​ൽ പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്കി യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തിവ​രു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.