കൊ​റ്റം​കു​ളം - വി​നാ​യ​ക റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Tuesday, July 16, 2024 1:23 AM IST
കൊ​റ്റം​കു​ളം: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റം​കു​ളം - വി​നാ​യ​ക റോ​ഡി​ലാ​ണു വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ൽ ഗ​ർ​ത്തം ഉ​ണ്ടാ​യ​ത്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ന്നി​രു​ന്ന റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് അ​ധി​കം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടി​ല്ല.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ഈ ​ഭാ​ഗ​ത്തു ശു​ദ്ധ​ജ​ലം ലീ​ക്കാ​യി പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യം റോ​ഡ് കു​ഴി​ഞ്ഞ​ത്. പി​ന്നീ​ട് പാ​ച​ക​വാ​ത​ക വി​ത​ര​ണ വാ​ഹ​നം പോ​യ​പ്പോ​ൾ റോ​ഡി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​ന്ന​ലെ​യും പ്ര​സ്തു​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.