തൊ​ഴി​ലു​റ​പ്പുതൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ചു
Monday, July 15, 2024 1:47 AM IST
ചാ​ല​ക്കു​ടി: വി.​ആ​ർ. പു​ര​ത്ത് ശു​ചീ​ക​ര​ണ​ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രോ​ട് ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യും.

വി.​ആ​ർ. പു​ര​ത്ത് നേ​താ​ജി റോ​ഡി​ൽ ശു​ചീ​ക​ര​ണ​ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തേ​ക്കാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​ത്.

തൊ​ഴി​ലു​റ​പ്പ് വേ​ത​നം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം​വ​രു​ന്ന​തും അ​തു​മൂ​ലം തു​ട​ർ​ച്ച​യാ​യി പ​ണി ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​വും വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ങ്കു​വ​ച്ചു.

വേ​ത​നം മു​ട​ക്ക​മി​ല്ലാ​തെ ല​ഭി​ക്കാ​നും വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​മെ​ന്ന് എം​പി​യും എം​എ​ൽ​എ​യും ഉ​റ​പ്പു​ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷി​ബു വാ​ല​പ്പ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.