പാ​ല​യൂ​ർ ഫെ​സ്റ്റി​ന് വ​ർ​ണ​ശ​ബ​ള​മാ​യ സ​മാ​പ​നം
Tuesday, July 16, 2024 1:23 AM IST
ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ ഫെ​സ്റ്റും ഗ​ജ​വീ​ര​ന്മാ​രു​ടെ അ​ക​മ്പ​ടി​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യും വ​ർ​ണ​ശ​മ്പ​ള​മാ​യി. ചാ​വ​ക്കാ​ട് സെ​ന്‍റ​റി​ൽനി​ന്ന് യൂ​ത്ത് ഓ​ഫ് പാ​ല​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര​യ്ക്കു പു​തു​പ്പ​ള്ളി കേ​ശ​വ​ൻ ഉ​ൾപ്പടെ അ​ഞ്ച് ആ​ന​ക​ളും ബാ​ൻഡ് സെ​റ്റും അ​ക​മ്പ​ടി​യാ​യി.
ബ്ര​ദേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലു​വാ​യ് ക​പ്പേ​ള പ​രി​സ​ര​ത്തുനി​ന്ന് പു​റ​പ്പെ​ട്ട എ​ഴു​ന്ന​ള്ളി​പ്പി​ന് ഒ​രാ​ന​യും വാ​ദ്യ​വും അ​ക​മ്പ​ടി​യാ​യി. മ​ലാ​ക്ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. മൂ​ന്നും പാ​ല​യൂ​രി​ൽ സം​ഗ​മി​ച്ചു.

വി​ബി​ൻ കെ. ​വി​ൻ​സ​ന്‍റ്, എ​ൻ. ജി. മേജോ, ​ബി​നി​ൽ ജോ​സ്, ഹെ ​ൽ​വി​ൻ ജോ​ർ​ജ്, സെ​മിസ്‌ സ്റ്റോ സേവ്യാ​ർ, ജൂ​വ​ൽ ജോ​ൺ​സ​ൺ, പ്രി​ൻ​സ് പി​യൂസ് ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.