കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ​പു​ര​സ്കാര വി​ത​ര​ണം : മേയറെ ബ​ഹി​ഷ്ക​രി​ച്ച് സി​പി​ഐ
Sunday, July 14, 2024 7:21 AM IST
തൃ​ശൂ​ർ: മേ​യ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ​പു​ര​സ്കാ​ര വി​ത​ര​ണ​ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ന്ന് സി​പി​ഐ.

പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ​യും നാ​ലു സി​പി​ഐ കൗ​ൺ​സി​ല​ർ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല. മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന്‍റെ സു​രേ​ഷ്ഗോ​പി സ്തു​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പിഐ പൊ​തു​പ​രി​പാ​ടി​യി​ൽ​യി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. നേ​ര​ത്തേ ജൂ​ലൈ മൂ​ന്നി​നു മേ​യ​ർ വി​ളി​ച്ച കോ​ർ​പ​റേ​ഷ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ലി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി മേ​യ​ർ കൗ​ൺ​സി​ലി​ന് ഒ​രു മ​ണി​ക്കൂ​ർ​മു​ന്പേ യോ​ഗം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​ൻ​പ​രി​ധി​യി​ലെ സ്കൂ​ളുകളിലെ വി​ദ്യാ​ർ​ഥി​ക​ളി​ലും മ​റ്റു സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ​പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ലും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് സി​പി​ഐ എം​എ​ൽ​എ​യും കൗ​ൺ​സി​ല​ർ​മാ​രും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​നു തൃ​ശൂ​ർ ടൗ​ൺ​ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.