പെ​രി​ഞ്ഞ​നോ​ർ​ജം സോ​ളാ​ർ​ഗ്രാ​മ പ​ദ്ധ​തി​ മൂ​ന്നാം​ഘ​ട്ടം; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ
Sunday, July 14, 2024 6:51 AM IST
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നോ​ർ​ജം സോ​ളാ​ർ​ഗ്രാ​മ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ബി​ജു പ്ര​ഭാ​ക​ർ. കെ​എ​സ്ഇ​ബി പെ​രി​ഞ്ഞ​നം സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബി​ജു പ്ര​ഭാ​ക​ർ നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വൈ​ദ്യു​തി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ വ​രു​ന്ന വൈ​ദ്യു​തി​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​യ​ർ​ന്ന ചെ​ല​വി​ൽ പു​റ​ത്തു​നി​ന്നു പീ​ക്ക് ടൈ​മി​ൽ വൈ​ദ്യു​തി വാ​ങ്ങു​മ്പോ​ഴു​ള്ള സാ​മ്പ​ത്തി​ക​ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്കാ​യാ​ണ് ചെ​യ​ർ​മാ​ൻ പു​തി​യ നി​ർ​ദേ​ശം​വ​ച്ച​ത്.

ഓ​രോ ഉ​പ​ഭോ​ക്താ​വും ബാ​റ്റ​റി​യി​ൽ ചാ​ർ​ജ് സം​ഭ​രി​ച്ച് വൈ​കീ​ട്ട് ആ​റു മു​ത​ൽ 11 വ​രെ കെ​എ​സ്ഇ​ബി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന വി​ധ​ത്തി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നാ​യി സി​എ​സ്ആ​ർ ഫ​ണ്ടു​ക​ളും കെ​എ​സ്ഇ​ബി​യു​ടെ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ഇ​പ്പോ​ൾ 735 വീ​ടു​ക​ളി​ൽ നി​ന്നാ​യി പ്ര​തി​മാ​സം മൂ​ന്നു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി പ​ദ്ധ​തി​യി​ലൂ​ടെ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്ന് മെ​ഗാ​വാ​ട്ട് സം​ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ബാ​റ്റ​റി​ക​ളി​ൽ സ്ഥാ​പി​ച്ച ഈ ​വൈ​ദ്യു​തി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലേ​ക്കാ​യാ​ണു ച​ർ​ച്ച ന​ട​ന്ന​ത്.

കെ​എ​സ്ഇ​ബി ഡി​വി​ഷ​ൻ മാ​നേ​ജ​ർ സു​ദ​ർ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, ഉ​പ​ഭോ​ക്തൃ സ​മി​തി അം​ഗ​ങ്ങ​ൾ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ച്ചി​ത്ത്, അ​സ​ർ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​ൻ പ്രി​യ മേ​നോ​ൻ, സ​ർ​ക്യൂ​ട്ട് ടെ​ക്നോ​ള​ജി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.