ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ശീ​ല​നം
Monday, July 15, 2024 1:47 AM IST
ക​യ്പ​മം​ഗ​ലം: മ​തി​ല​ക​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ ന​ട​ത്തു​ന്ന​തി​നാ​യാ​ണ് മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക​സ​ന്ന​ദ്ധ​സേ​ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. സാ​മൂ​ഹി​ക​സ​ന്ന​ദ്ധ​സേ​ന ഡ​യ​റ​ക്ട​റേ​റ്റ്, ഫ​യ​ര്‍ ആ​ന്‌​ഡ് റെ​സ്‌​ക്യൂ സ​ര്‍​വീ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ന​ൽ​കി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫ​യ​ര്‍ ആ​ന്‌​ഡ് റെ​സ്‌​ക്യൂ സ​ര്‍​വീ​സ് ടീ​മി​ലെ ഓ​ഫീ​സ​ർ​മാ​രാ​യ സു​ഗ​ത​ൻ, ഉ​ല്ലാ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​മ​ദാ​സ്, സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​മ​തി സു​ന്ദ​ര​ൻ, പ്രി​യ ഹ​രി​ലാ​ൽ, എം.​കെ.​പ്രേ​മാ​ന​ന്ദ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. സ​ഗീ​ർ, ഒ.​എ​സ്. ശെ​രീ​ഫ, സം​സാ​ബി സ​ലീം, ര​ജ​നി ബേ​ബി, ഒ.​എ. ജെ​ൻ​ട്രി​ൻ, ഹി​ത ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.