എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു: വി​.ഡി. സ​തീ​ശ​ൻ
Sunday, July 14, 2024 7:07 AM IST
വ​ട​ക്കാ​ഞ്ചേ​രി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്നെന്ന് വി​.ഡി. സ​തീ​ശ​ൻ. ത​ല​പ്പ​ള്ളി താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​നബാ​ങ്കി​ന്‍റെ പു​തി​യ ആ​സ്ഥാ​നമ​ന്ദി​രം വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ഉ​ൾ​പ്പടെ നി​ര​വ​ധി ബാ​ങ്കു​ക​ളാ​ണു സം​സ്ഥാ​ന​ത്ത് ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​ കൊ​ള്ള​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും നി​ക്ഷേ​പ​ക​രെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വി​ഴി​ഞ്ഞം പ​ദ്ധ​തി യു​ഡി​എ​ഫി​ന്‍റെ കു​ട്ടി​യാ​ണ​ന്നും ഉ​ദ്ഘാ​ട​നത്തിന് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ ദു​ഖ​മി​ല്ലെ​ന്നും​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​സ്‌സിഎആ​ർഡി ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. സി.​കെ. ഷാ​ജി​ മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജി​ജോ​ കു​ര്യ​ൻ, ജോ​സ​ഫ് ചാ​ലി​ശേരി, ജൂ​ബി. ​ടി.​ കു​ര്യാ​ക്കോ​സ്, കെ.കെ. സാ​ബു, ടി.എം. നാ​സ​ർ, എം.എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, എ​ച്ച്.എം. ​നൗ​ഫ​ൽ, ടി.എം. നാ​സ​ർ, അ​പ​ർ​ണ പ്ര​താ​പ്, പി. ​സി​ബി​മോ​ൻ, കെ.​വി. സ​തീ​ഷ് ച​ന്ദ്ര​ൻ, ആ​ർ. രാ​ജേ​ഷ്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.ഡി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.