"അ​മ്മ​യ്ക്ക് ഒ​രു വീ​ടി​'നാ​യി തു​ക കൈ​മാ​റി
Sunday, July 14, 2024 7:07 AM IST
നാ​ട്ടി​ക: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി "അ​മ്മ​യ്ക്ക് ഒ​രു വീ​ട്’ ഒ​രു​ങ്ങു​ന്നു. എ​സ്എ​ൻ ട്ര​സ്റ്റ് സ് കൂ​ളി​ൽ 17 വ​ർ​ഷ​മാ​യി ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ഇ​വ​രു​ടെ അ​ന്ത​രി​ച്ച മ​ക​ൻ പ്ര​ശാ​ന്തി​ന്‍റെ എ​സ്എ​സ്എ​ൽ​സി വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ വീ​ടി​ന്‍റെ ത​റ​പ​ണി​ക്കാ​വ​ശ്യ​മാ​യ സി​മ​ന്‍റി​നു​ള്ള തു​ക കൈ​മാ​റി. അം​ബി​ക ഭ​ര​ത​ൻ, നി​ർ​മ​ൽ ദാ​സ്, ഹാ​രി​സ്, രേ​വ സു​നി​ൽ, നൗ​ഷാ​ദ്, ദി​നി​ൽ, സു​ധീ​ർ, റ​ഹ്‌​മാ​ൻ, ജോ​യ് എ​ന്നി​വ​രാ​ണ്  തു​ക ശേ​ഖ​രി​ച്ച​ത്. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​ആ​ർ. ര​ഘു​റാം, എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ​ല​ഭ ജ്യോ​തി​ഷ്. അ​ധ്യാ​പ​ക​രാ​യ ഇ.​ബി. ഷൈ​ജ, ര​ശ്മി വി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.