ക​ട​ങ്ങോ​ട് ഉ​ണ്ണി​മി​ശി​ഹാ ദേവാലയം: സു​വ​ർ​ണ ജൂ​ബി​ലി​യും അ​മ്പ​താം ഊ​ട്ടുതി​രു​നാ​ളും
Monday, July 15, 2024 1:47 AM IST
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് ഉ​ണ്ണി​മി​ശി​ഹാ ദേവാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യും അ​മ്പ​താം ഊ​ട്ട് തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു.

കൂ​ട് തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ ഫെ​ബി​ൻ കൂ​ത്തൂ​ർ കാ​ർ​മി​ക​നാ​യി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ.​ ബി​ൽ​ജു വാ​ഴ​പ്പി​ള്ളി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഫാ.​ബി​ജു ഇ​ട​യാ​ളി സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ഊ​ട്ട് നേ​ർ​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ.​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ പി.​വി. ജോ​ൺ​സ​ൺ, വി.​വി. ജോ​ൺ​സ​ൺ, സി.​ജെ. ബി​ജു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​കെ. ബി​ന്‍റോഎ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.