മ​ന​ക്കൊ​ടി- പു​ള്ള്- പ​ള്ളി​പ്പു​റം കോ​ള്‍ ടൂ​റി​സ​ത്തി​നു വ​ഴി​യൊ​രു​ങ്ങു​ന്നു
Tuesday, July 16, 2024 1:23 AM IST
തൃ​ശൂ​ർ: 2.50 കോ​ടി രൂ​പ​യു​ടെ പ്രാ​ഥ​മി​ക​ചെ​ല​വി​ൽ മ​ന​ക്കൊ​ടി- പു​ള്ള്- പ​ള്ളി​പ്പു​റം കോ​ള്‍ ടൂ​റി​സം പ​ദ്ധ​തി​ക്കു വ​ഴി​യൊ​രു​ങ്ങു​ന്നു. ഫാം ​ടൂ​റി​സം, പ​ക്ഷി​നി​രീ​ക്ഷ​ണം, സാ​യാ​ഹ്ന​സ​വാ​രി, ജ​ല​യാ​ത്ര, സെ​ല്‍​ഫി പോ​യി​ന്‍റു​ക​ള്‍, ക​ലാ​കേ​ന്ദ്രം, വി​ശ്ര​മം, സൈ​ക്കി​ള്‍​സ​വാ​രി, ക​ഫ്റ്റീ​രി​യ, ടേ​ക്ക് എ ​ബ്രേ​ക്ക്, വാ​ട്ട​ര്‍ കി​യോ​സ്‌​ക് സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പാ​ര്‍​ക്കിം​ഗ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, ന​ട​പ്പാ​ത​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കും.

ചാ​ഴൂ​ര്‍, അ​രി​മ്പൂ​ര്‍, പാ​റ​ളം, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടും. സി.​സി. മു​കു​ന്ദ​ന്‍ എം​എ​ല്‍​എ ര​ണ്ടു കോ​ടി രൂ​പ​യും ചാ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ വി​ദ​ഗ്ധ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ഠ​നം ന​ട​ത്തി പ​ദ്ധ​തി​ക്കു രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നു ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് പ​റ​ഞ്ഞു.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ദി​ദി​ക പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചാ​ഴൂ​ര്‍, പാ​റ​ളം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. മോ​ഹ​ന്‍​ദാ​സ്, മി​നി വി​ന​യ​ന്‍, അ​രി​മ്പൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ്, കെ​എ​ല്‍​ഡി​സി, ടൂ​റി​സം വ​കു​പ്പ്, ശു​ചി​ത്വ​മി​ഷ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, കൃ​ഷി, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍, പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.