മു​ള്ളൂ​ർ​ക്ക​ര​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന്, ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ലാ​പം
Sunday, July 14, 2024 7:07 AM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര വ​ണ്ടി​പ്പ​റ​മ്പ് വാ​ർ​ഡി​ലെ മെ​മ്പ​റാ​യി​രു​ന്ന കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​ത്തെത്തു​ട​ർ​ന്ന് ഈ ​മാ​സം 30ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെച്ചൊല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ലാ​പം.

നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കാ​നി​രി​ക്കെ സി​പി​ഐ മ​ണ്ഡ​ലം അ​സി​. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.എം. ഭാ​സ്ക​ര​ൻ പ​ദ​വി രാ​ജി​വ​ച്ച് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​ട​ത് വി​ക​സ​ന മു​ന്ന​ണി എ​ന്ന പേ​രി​ലാ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. കെ.ബി. ജ​യ​ദാ​സാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി.

പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. വ​ർ​ഗീ​സാ​ണ് യുഡിഎ​ഫ്‌ സ്ഥാ​നാ​ർ​ഥി. ബി​ജെ​പി സ്ഥാ​നാ​ർ​ഥിയും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​ട​തുമു​ന്ന​ണി​ സ്ഥിര​മാ​യി വി​ജ​യി​ക്കു​ന്ന ഈ ​വാ​ർ​ഡിൽ​ സി​പിഐ നേ​താ​വുകൂ​ടി രം​ഗത്തെ​ത്തി​യ​തോ​ടെ ഇ​ട​തു​മു​ന്ന​ണിയു​ടെ നി​ല കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​കും. സിപി​ഐ​യെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥിത്വ​മെ​ന്നാ​ണു ഭാ​സ്ക​ര​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തെ പി​ൻ​വ​ലി​പ്പി​ക്കാ​ൻ ഊ​ർ​ജി​ത​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.