തീ​ര​ദേ​ശജ​ന​ത​യോ​ട് സ​ർ​ക്കാ​രിന് അ​വ​ഗ​ണ​ന: ടി.​എ​ൻ. പ്ര​താ​പ​ൻ
Tuesday, July 16, 2024 1:23 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശജ​ന​ത​യോ​ട് കേ​ന്ദ്ര- സം​സ്ഥാന ​സ​ർ​ക്കാ​രുക​ൾ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണു കാ​ണി​ക്കുന്ന​തെ ന്ന് കെപിസിസി ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.

ക​ട​ൽ​ക്ഷോ​ഭ​മു​ൾ​പ്പ​ടെ​യു​ള്ള തീ​രജ​ന​ത​യു​ടെ ദു​രി​ത​ത്തിനു പ​രി​ഹാ​രം കാ​ണു​ക, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിസിസി ​മു​ൻ​ മെം​ബ​ർ സി.​എ. ഗോ​പപ്ര​താ​പ​ൻ, ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഡി. വീ​ര​മ​ണി, ഡിസി​സി അം​ഗം ഇ​ർ​ഷാ​ദ്. കെ. ​ചേ​റ്റു​വ, ആ​ർ. ര​വി​കു​മാ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​ന ര​വി​ശ​ങ്ക​ർ, പി.​വി. ബ​ദ​റു​ദ്ധീ​ൻ, ന​ളി​നാ​ക്ഷ​ൻ ഇ​ര​ട്ട​പ്പു​ഴ, ഒ.​കെ.​ആ​ർ മ​ണി​ക​ണ്ഠ​ൻ, സു​നി​ൽ കാ​ര്യാ​ട്ട്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് കെ.​വി. സ​ത്താ​ർ, എം.​എ​സ്. ശി​വ​ദാ​സ്, എ​ച്ച്.എം. ​നൗ​ഫ​ൽ, ആ​ർ.​കെ. നൗ​ഷാ​ദ്, സി. ​മു​സ്താ​ക്ക​ലി, കെ. ജെ. ചാ​ക്കോ, കെ. ​എ​ച്ച്. ഷാ​ഹു​ൽഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി