വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യി​ൽ ഇ​ന്ന് അ​ല​ങ്കാ​രഗോ​പു​ര സ​മ​ര്‍​പ്പ​ണം
Sunday, July 7, 2024 7:30 AM IST
ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ന​ട​യി​ൽ പു​തി​യ മു​ഖഛാ​യ ന​ല്‍​കി അ​ല​ങ്കാ​ര ഗോ​പു​ര​വും ന​ട​പ്പ​ന്ത​ലും ഇ​ന്നു സ​മ​ര്‍​പ്പി​ക്കും.​ രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ മേ​ള​വും പ​ഞ്ച​വാ​ദ്യ​വും സം​ഗീ​ത ക​ച്ചേ​രി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍.​രാ​വി​ലെ ആ​റ​ര​യ്ക്ക് പ​ഞ്ച​വാ​ദ്യ​ത്തോ​ടെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കും.​

ഏ​ഴി​ന് ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി.​ ആ​ന​ന്ദബോ​സ് സ​മ​ർ​പ്പ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് തെ​ക്കേ ന​ട​യി​ലെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഞെ​ര​ള​ത്ത് ഹ​രി ഗോ​വി​ന്ദ​ന്‍റെ സോ​പാ​ന സം​ഗീ​ത​ത്തോ​ടെ ഉ​ദ്ഘാ​ട​നച്ചട​ങ്ങു​ക​ൾ തു​ട​ങ്ങും. വ​യ​ലി​ന്‍, പു​ല്ലാ​ങ്കു​ഴ​ല്‍ ക​ച്ചേ​രി​ക​ളും ചൊ​വ്വ​ല്ലൂ​ര്‍ മോ​ഹ​ന വാ​ര്യ​രു​ടെ മേ​ള​വു​മു​ണ്ടാ​കും.

പ്ര​വാ​സി വ്യ​വ​സാ​യി അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി വി​ഘ്‌​നേ​ഷ് വി​ജ​യ​കു​മാ​ർ മൂ​ന്ന് കോ​ടി ചി​ല​വി​ൽ വ​ഴി​പാ​ടാ​യാ​ണ് ഗോ​പു​രക​വാ​ട​വും ന​ട​പ്പ​ന്ത​ലും സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.