കു​വൈ​ത്ത് മ​ര​ണം: സ​ർ​ക്കാ​ർ ഫ​ണ്ട് മ​ന്ത്രി​മാ​ർ ഇ​ന്നു കൈ​മാ​റും
Sunday, July 7, 2024 7:30 AM IST
ചാ​വ​ക്കാ​ട്: കു​വൈ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ തെ​ക്ക​ൻ പാ​ല​യൂ​ർ സ്വ​ദേ​ശി ബി​നോ​യ്‌ തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ബി​നോ​യ്‌ തോ​മ​സി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് കൈ​മാ​റും.
മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, പ്ര​ഫ. ആ​ർ. ബി​ന്ദു എ​ന്നി​വ​രാ​ണു ധ​ന​സ​ഹാ​യം കൈ ​മാ​റു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യും നോ​ർ​ക്ക വ​ഴി വ്യ​വ​സാ​യ പ്ര​മു​ഖ​രും മ​റ്റും ന​ൽ​കി​യ ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 14 ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റു​ന്ന​ത്. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത് തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.