മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല; വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഒ​റ്റ​യാ​ൾസ​മ​രം ന​ട​ത്തി
Sunday, July 7, 2024 7:29 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​നെ​യും കാ​യ​ലോ​ര​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തെ​യും മു​സി​രി​സ് അ​ധി​കാ​രി​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​എം. ജോ​ണി ആം​ഫി തി​യ​റ്റ​റി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി.

ആം​ഫി തി​യ​റ്റ​ർ ഭി​ത്തി​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഇ​രി​പ്പി​ട​ങ്ങ​ൾ താ​റു​മാ​റാ​യി ഡ്രൈ​നേ​ജു​ക​ൾ മ​ണ്ണും ചെ​ളി​യും വീ​ണ് അ​ട​ഞ്ഞു, ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ൾ നി​ശ്ച​ല​മാ​യി, വി​ള​ക്കു​ക​ൾ പ​ല​തും ക​ത്തു​ന്നി​ല്ല, കാ​മ​റ​ക​ൾ വ​ർ​ക്കു ചെ​യ്യു​ന്നി​ല്ല, മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്നി​ല്ല തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.