വ​നി​ത​ക​ൾ​ക്കു സ്വ​യം​തൊ​ഴി​ലി​നു സ്കൂ​ട്ട​ർ വി​ത​ര​ണം
Sunday, July 7, 2024 7:29 AM IST
ചൂ​ലൂ​ർ: എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023 - 24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​ത​ക​ൾ​ക്കു സ്വ​യം​തൊ​ഴി​ലി​നു സ്കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്തു.

കെ.​സി. കാ​ളി​ക്കു​ട്ടി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വാ​സ​ന്തി തി​ല​ക​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​വി. ജ​യ​ൻ, പി.​എ. ഷ​മീ​ർ, സ​ജീ​ഷ് സ​ത്യ​ൻ, ഷൈ​ജ ഷാ​ന​വാ​സ്, ഫാ​ത്തി​മ അ​ഷ്റ​ഫ്, വി​ഇ​ഒ​മാ​രാ​യ പ്ര​ജി​ത, ഷി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 4,50,000 രൂ​പ വി​നി​യോ​ഗി​ച്ച് ഒ​ന്പ​തു പേ​ർ​ക്കാ​ണ് സ്കൂ​ട്ട​ർ ന​ൽ​കി​യ​ത്.