മ​ണ്ണ് നീ​ക്കി​യി​ല്ല: ബോ​ർ​ഡ് സ്ഥാ​പി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം
Monday, August 26, 2024 1:36 AM IST
വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ​തി​ന് സ​മീ​പം അ​പ​ക​ട മു​ന്ന​റി​യി​പ്പു​ബോ​ർ​ഡ് സ്ഥാ​പി​ച്ച് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം.

പാ​റ​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ബോ​ർ​ഡാ​ണ് കാ​ട്ടി​ല​ങ്ങാ​ടി റോ​ഡി​ന് സ​മീ​പം സ്ഥാ​പി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ഡി​വൈ​ഡ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ് നീ​ക്കം​ചെ​യ്താ​ൽ കൂ​ടു​ത​ൽ കു​ന്നി​ടി​യു​മെ​ന്ന ജി​യോ​ള​ജി വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ണ്ണ് നീ​ക്കാ​ൻ വൈ​കു​ന്ന​ത്. മ​ണ്ണും ക​ല്ലും നീ​ക്കം​ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗം പി​ന്മാ​റി​യ​തി​ന്‌ പി​ന്നാ​ലെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും കെെ​യൊ​ഴി​ഞ്ഞു.


ക​ഴി​ഞ്ഞ​ദി​വ​സം​ന​ട​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മ​ണ്ണ് നീ​ക്കം ച​ർ​ച്ച​യാ​യെ​ങ്കി​ലും എ​ളു​പ്പം സാ​ധ്യ​മാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ച​ത്. കു​ന്നി​നു​മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് വീ​ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സു​രേ​ന്ദ്ര​ൻ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ ഏ​തു​നി​മി​ഷ​വും കു​ന്നി​ടി​ഞ്ഞു​വീ​ഴു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​നം.