കു​റ്റു​മു​ക്ക്:​ തി​രു​വ​മ്പാ​ടി ദേ​വ​സ്വം പു​തി​യ ഗോ​ശാ​ല​യു​ടെ സ​മ​ര്‍​പ്പ​ണം കു​റ്റൂ​ര്‍ സാ​ന്ദീ​പ​നി വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ര്‍​വ​ഹി​ച്ചു.

പു​റ​നാ​ട്ടു​ക​ര ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠാ​ധി​പ​തി സ്വാ​മി സ​ത്ഭ​വാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ബാ​ല​ഗോ​പാ​ല്‍, തി​രു​വ​മ്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മേ​നോ​ന്‍, സാ​ന്ദീ പ​നി വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.