കെകെടിഎം ഗവ. കോളജ് അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം
1452871
Friday, September 13, 2024 1:30 AM IST
പുല്ലൂറ്റ്: കെകെടിഎം ഗവ. കോളജിൽ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതി വഴി ലഭിച്ച 6.22 കോടി രൂപ ചെലവഴിച്ച് കൈറ്റ് നിർമിച്ചു നൽകിയ പുതിയ അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. അഡ്വ.വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കോളജിന് പുതിയ ഹോസ്റ്റൽ കെട്ടിടം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരം എംഎൽഎ അറിയിച്ചു.
വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. ജി. ഉഷാ കുമാരി, വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, കോളജ് സൂപ്രണ്ട് പി.സി. ഷാജി, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ എ. അനാമിക, പിടിഎ വൈസ് പ്രസിഡന്റ് എം.ആർ. സുനിൽദത്ത്, കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.ബിന്ദു ഷർമിള, ചരിത്രവിഭാഗം അധ്യക്ഷ ഡോ. കെ.കെ. രമണി എന്നിവർ പ്രസംഗിച്ചു.