ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പത്താമത് ബാച്ചിന്റെ അധ്യയനാരംഭം
1452870
Friday, September 13, 2024 1:30 AM IST
ഇരിങ്ങാലക്കുട: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് മൂലം നഷ്ടപ്പെടുന്നതിനേക്കാളേറെ തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടുമെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് പത്താമത് ബിടെക് ബാച്ചിന്റെ അധ്യയനാരംഭം "ദീക്ഷാരംഭ് 2024' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സി എം ഐ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. ഡോ. സന്തോഷ് മുണ്ടന്മാണി, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി. ജോണ്‍, ഡോ. മനോജ് ജോര്‍ജ്, ഡോ. സുധ ബാലഗോപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആറ് ബിടെക് ബ്രാഞ്ചുകളിലും എംബിഎ പ്രോഗ്രാമിലുമായി അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടിയത്.
സമ്മേളനത്തിനു ശേഷം ക്രൈസ്റ്റ് ഒട്ടോണോമസ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വിത്സണ് തറയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ക്ലാസ് നയിച്ചു.