മിഖായേൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേച്ചേരി ഷോറൂം പ്രവർത്തനമാരംഭിച്ചു
1452089
Tuesday, September 10, 2024 1:46 AM IST
കേച്ചേരി: മിഖായേൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേച്ചേരി ഷോറൂം പ്രവർത്തനമാരംഭിച്ചു. സിനിമാതാരം സ്വാസിക വിജയ് ഉദ്ഘാടനം ചെയ്തു. വൈലത്തൂർ ഇടവക വികാരി ഫാ. വർഗീസ് പാലത്തിങ്കൽ, ഫാ. ബിജു ഇടയലയകൂടിയിൽ എന്നിവർ ചേർന്ന് ആശീർവാദകർമം നിർവഹിച്ചു. മിഖായേൽ ഗ്രൂപ്പ് ഫൗണ്ടർമാരായ ജോസ് മിഖായേൽ, റോസി എന്നിവർ ദീപംകൊളുത്തി.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ആദ്യവിൽപ്പന നടത്തി. ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ശിവജി ഗുവരുവായുർ നിർവഹിച്ചു. മിഖായേൽ ഗ്രൂപ്പ് ചെയർമാൻ ബാബു ജോസ് അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ, വാർഡ് മെന്പർ വി.സി. സജിത്ത്, വ്യാപാരി വ്യവസായി കേച്ചേരി യൂണിറ്റ് പ്രസിഡന്റ് പി.കെ. ജെയിംസ്, ഡയറക്ടർമാരായ ലിസി ബാബു, എഡ്വിൻ, റോയ് പാലത്തിങ്കൽ, ടി.എ. ബാബു, ലിയോ ടോണി, ബാലൻസ്, ഷെറോൻ ആലപ്പാട്, ടെൽമ ബേബി എന്നിവർ പങ്കെടുത്തു.
അന്നേദിവസം സന്നിഹിതരാ യവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വ്യക്തികൾക്കുള്ള ഡയമണ്ട് റിംഗുകൾ പാവറട്ടി സ്വദേശി ഷീജ പോൾ, കേച്ചേരി സ്വദേശിയും ബിൽഡിംഗ് ഉടമസ്ഥന്റെ മകനുമായ അഭിത് എന്നിവർ സ്വന്തമാക്കി. ഉദ്ഘാടനദിവസം പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ഡയമണ്ട് നെക്ളേസ് സമ്മാനമായി നൽകി. ഗ്രുപ്പ് ഡയറക്ടർ പി.ഡി. ജോസ് സ്വാഗതവും ഗ്രൂപ്പ് ഡയറക്ടർ ഗോഡ്വിൻ ബാബു നന്ദിയും പറഞ്ഞു.