ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷരത പഞ്ചായത്തായി നെന്മണിക്കര
1452860
Friday, September 13, 2024 1:30 AM IST
പാലിയേക്കര: ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്. പുലക്കാട്ടുകരയില്നടന്ന ചടങ്ങില്‍ ജില്ലാതല പ്രഖ്യാപനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.
ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്കുള്ള ബോണസും ഓണക്കോടിയും ചടങ്ങില്‍ എംഎല്എനല്കി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷതവഹിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയില്‍ മാതൃകാപരമായ പ്രവര്‍ത്തനംനടത്തിയ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തിലെ ജെഎച്ച്ഐ അരുണിനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ആദരിച്ചു.
പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം. ഷഫീക്ക് നിര്‍വഹിച്ചു.
ആദ്യമായി സര്‍വെ പൂര്‍ത്തികരിച്ചവര്‍ക്കും ആദ്യ ഡിജിറ്റല്‍സാക്ഷരത വാര്‍ഡിനുള്ള ആദരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. ഞ്ജിത്ത് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേശ്വരി, സുന്ദരി മോഹന്‍ദാസ്, ജില്ലാപഞ്ചായത്തംഗം ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത് സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്മാന് അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സെക്രട്ടറി കെ. അജിത തുടങ്ങിയവര്‍ പങ്കെടുത്തു.