അമലയിൽ ആത്മഹത്യാപ്രതിരോധ ദിനാചരണം
1452369
Wednesday, September 11, 2024 1:46 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് മനോരോഗവിഭാഗം നടത്തിയ ആത്മഹത്യാപ്രതിരോധ ദിനാചരണത്തിന്റെ ഉദ്ഘാടനം അമേരിക്കയിലെ ബെല്ലാർമിൻ യൂണിവേഴ്സിറ്റി പ്രഫസർ ഫാ. ജോണ് പോഴത്തുപറന്പിൽ നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, എച്ച്ഒഡി ഡോ. ഷൈനി ജോണ്, ഡോ. വിനീത് ചന്ദ്രൻ, ഡോ. ആയിഷ ഷെറിൻ, സൈക്കോളജിസ്റ്റ് നിജി വിജയൻ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.