ഇരിങ്ങാലക്കുടയില്‍ പുലിക്കളി ആഘോഷം തിരുവോണപ്പിറ്റേന്ന്
1452633
Thursday, September 12, 2024 1:41 AM IST
ഇരിങ്ങാലക്കുട: ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണപ്പിറ്റേന്ന് പുലിക്കളി ആഘോഷം നടക്കും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കു ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന പുലിക്കളി ആഘോഷ ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍, ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്.വിജയ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
പുലികളും പുലിമേളവും ശിങ്കാരിമേളവും ഡി.ജെ വാഹനവും കാവടിയും അടക്കം 200ല്‍പരം കലാകാരന്മാര് അണിനിരക്കുന്ന വര്‍ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30 ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും. പുലിക്കളി ആഘോഷ സമാപനസമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
ലെജൻഡ് സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പത് സെന്റ്് സ്ഥലം സൗജന്യമായി നല്കിയ ജെയ്സന് പേങ്ങിപ്പറമ്പലിനെ സമാപന സമ്മേളനത്തില്‍ ആദരിക്കും.
മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില, ജൂണിയര്‍ ഇന്നസെന്റ്്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന്, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുക്കും.