യുഡിഎഫ് ചേലക്കര നിയമസഭാ സീറ്റ് തിരിച്ചുപിടിക്കും: കേരള കോൺഗ്രസ്
1452366
Wednesday, September 11, 2024 1:46 AM IST
ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭ സീറ്റ് യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്.
നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ അനില ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർജെഡി നിയോജകമണ്ഡലം പ്രസിഡന്റ്് പി. എ. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പാർട്ടിയിലേക്കുചേർന്ന 50 പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.യു. ജോർജ് മാസ്റ്റർ, കെടിയുസി ജില്ല സെക്രട്ടറി സെബാസ്റ്റ്യൻ ജോസ്, എൽദോ ഐസക്, വേണുഗോപാൽ തിരുവില്വാമല തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി ഇബ്രാഹിമിനെ യോഗം തെരഞ്ഞെടുത്തു.