ഇന്ത്യൻ ഒളിന്പിക്സ് മെഡൽ ജേതാക്കൾക്കായി പ്രദർശനം
1452372
Wednesday, September 11, 2024 1:46 AM IST
തൃശൂർ: ഒളിന്പിക്സിലെ ഇന്ത്യൻ മെഡൽ ജേതാക്കൾക്ക് ആദരമായി സെന്റ് മേരീസ് കോളജിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. 1900 പാരീസ് ഒളിന്പിക്സിലെ നോർമൻ പ്രിച്ചാർഡ് മുതൽ 2024 പാരീസ് ഒളിന്പിക്സ് വരെയുള്ള ഇന്ത്യൻ ഒളിന്പിക്സ് മെഡൽ ജേതാക്കളുടെ പേരുകളും മറ്റു വിശദാംശങ്ങളുമാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മുൻമേധാവി പ്രഫ. എം.സി. വസിഷ്ഠ് ഒരുക്കിയ പ്രദർശനത്തിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടി.എൽ. ബീന നിർവഹിച്ചു. ഡോ. ദീപ ജി. മുരിക്കൻ, അനു ടി.ആലപ്പാട്ട്, മോനിഷ എന്നിവർ പ്രസംഗിച്ചു.