ടാങ്കര്‍ ലോറി കയറി യുവാവ് മരിച്ചു
1452553
Wednesday, September 11, 2024 11:17 PM IST
ഇരിങ്ങാലക്കുട: എറണാക്കുളത്തു വച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട ചേലൂര്‍ സ്വദേശി പെരുമ്പടപ്പില്‍ വീട്ടില്‍ സുരേഷ് മകന് സന്ദീപ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് എറണാകുളം ചേരാനെല്ലൂരില്‍ വച്ചായിരുന്നു അപകടം.
സുഹൃത്തിനെ കാണാൻ എറണാക്കുളത്തേക്ക് പോയതായിരുന്നു. സന്ദീപ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് റോഡരികില്‍ നിര്‍ത്താൻ ശ്രമിക്കുന്നതിനിടയില്‍ ബൈക്കടക്കം റോഡിലേക്ക് മറിയുകയായിരുന്നു.
ഈ സമയം അതുവഴി വന്ന ടാങ്കര്‍ ലോറി സന്ദീപിന്റെ തലയിലൂടെ കയറിയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചു. ചേരാനെല്ലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ഗവ. ബോയ്സ് ഹൈസ്ക്കൂളിനു സമീപമുള്ള കഫേയിലെ മാനേജറാണ്. പോസ്റ്റുമാര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി സംസ്കരം ഇന്ന് നടക്കും. അമ്മ: സിന്ദു. സഹോദരി: സാന്ദ്ര.