വയനാട് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിസുരക്ഷാസേനയ്ക്ക് ആദരം
1452086
Tuesday, September 10, 2024 1:46 AM IST
തൃശൂർ: കേരളത്തിനെ നടുക്കിയ വയനാട് പ്രകൃതിക്ഷോഭം സമാനതകളില്ലാത്തതാണെന്നു പി. ബാലചന്ദ്രൻ എംഎൽഎ. തൃശൂർ യൂണിറ്റിൽനിന്ന് രക്ഷാപ്രവർത്തനത്തിനു പോയ 17 ഫയർ ആൻഡ് റെസ്ക്യൂ സേനയ്ക്ക് മൂസാസ് ബിരിയാണി ഹൗസ് ഏർപ്പെടുത്തിയ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഫയർഫോഴ്സ് കെട്ടിടത്തിന്റെ വിപുലീകരണത്തിന് ഒരു കോടി രൂപയുടെ സഹായം എംഎൽഎ ആസ്തി ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മൂസാസ് ബിരിയാണി ഹൗസ് പ്രൊപ്രൈറ്റർ കെ.കെ. ഷാജി, കൗൺസിലർ സിന്ധു ചാക്കോള, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്. ഷാനവാസ്, ഫയർ ആൻഡ് റെ
സ്ക്യൂ ഓഫീസർ അനിൽജിത്, കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി കണ്ണൻ, യൂണിറ്റ് സെക്രട്ടറി ശേക്ഷാതിരി, ട്രഷറർ അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.